Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Development

Kottayam

നൈ​പു​ണ്യ​ശേ​ഷീ വി​ക​സ​ന​ത്തി​ന് സ​ഹാ​യവുമായി ന​ബാ​ര്‍​ഡ്

പാ​ലാ: സം​രം​ഭ​ക​രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​രു​ന്ന​വ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ നൈ​പു​ണ്യ​ശേ​ഷീ വി​ക​സ​ന​ത്തി​ന് പ​രി​ശീ​ല​നം ന​ല്‍​കാ​ന്‍ ന​ബാ​ര്‍​ഡി​ന്‍റെ സ​ഹാ​യ​മു​ണ്ടാ​കു​മെ​ന്ന് ജി​ല്ലാ ഡെ​വ​ല​പ്‌​മെ​ന്‍റ് മാ​നേ​ജ​ര്‍ റെ​ജി വ​ര്‍​ഗീ​സ്. പാ​ലാ സോ​ഷ്യ​ല്‍ വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​രൂ​ര്‍ സ്നേ​ഹി​ത ത​യ്യ​ല്‍ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ല്‍ ആ​രം​ഭി​ച്ച ഫാ​ഷ​ന്‍ ഡി​സൈ​നിം​ഗ് ട്രെ​യി​നിം​ഗ് പ്രോ​ഗ്രാം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പി​എ​സ്ഡ​ബ്ല്യു​എ​സ് രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ​ഫ് വാ​ട്ട​പ്പി​ള്ളി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ബാ​ര്‍​ഡ് അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ര്‍ സാ​ന്ദ്ര മ​രി​യാ മാ​ത്യു, സ്നേ​ഹ​ഗി​രി സ​ന്യാ​സ​സ​മൂ​ഹ​ത്തി​ന്‍റെ സോ​ഷ്യ​ല്‍ വ​ര്‍​ക്ക് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് ജ​ന​റ​ല്‍ കൗ​ണ്‍​സി​ല​ര്‍ സി​സ്റ്റ​ര്‍ റാ​ണി ടോം ​എ​സ്എം​എ​സ്, പ​രി​ശീ​ല​ന​കേ​ന്ദ്രം ഡ​യ​റ​ക്‌​ട​ര്‍ സി​സ്റ്റ​ര്‍ ജോ​സ്മി​ത എ​സ്എം​എ​സ്, പി​എ​സ്ഡ​ബ്ല്യു​എ​സ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്‌​ട​ര്‍​മാ​രാ​യ ഫാ. ​ഫ്രാ​ന്‍​സി​സ് ഇ​ട​ത്തി​നാ​ല്‍, ഫാ. ​മാ​ത്യു പു​ളി​ക്ക​പ്പ​റ​മ്പി​ല്‍, പ​ബ്ലി​ക് റി​ലേ​ഷ​ന്‍​സ് ഓ​ഫീ​സ​ര്‍ ഡാ​ന്‍റീ​സ് കൂ​നാ​നി​ക്ക​ല്‍, പ്രോ​ജ​ക്‌​ട് ഓ​ഫീ​സ​ര്‍ പി.​വി. ജോ​ര്‍​ജ് പു​ര​യി​ടം, പ്രോ​ജ​ക്‌​ട് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ തോ​മ​സ് കെ. ​ജോ​ര്‍​ജ്, പ​രി​ശീ​ല​ക അ​ധ്യാ​പ​ക​രാ​യ എം.​ടി. നി​ജാ, ലീ​ന മാ​ത്യു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

ന​ബാ​ര്‍​ഡി​ന്‍റെ എം​ഇ​ഡി​പി സ്‌​കീ​മി​ല്‍​പ്പെ​ടു​ത്തി 31 വ​നി​ത​ക​ള്‍​ക്കാ​ണ് ഫാ​ഷ​ന്‍ ടെ​ക്‌​നോ​ള​ജി​യി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​ത്.

District News

മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന നേ​ട്ട​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച് നജീബ് കാന്തപുരം എം​എ​ൽ​എ

പെ​രി​ന്ത​ൽ​മ​ണ്ണ: ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​ക്കാ​ലം പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പാ​ക്കി​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സാ​മൂ​ഹി​ക ഇ​ട​പെ​ട​ലു​ക​ളും അ​വ​ത​രി​പ്പി​ച്ച് ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ. മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​ക​ൾ, അ​നു​വ​ദി​ച്ച ഫ​ണ്ടു​ക​ൾ, നേ​തൃ​ത്വം ന​ൽ​കി​യ ജ​ന​കീ​യ സ​മ​ര​ങ്ങ​ൾ, സാ​മൂ​ഹി​ക ഇ​ട​പെ​ട​ലു​ക​ൾ എ​ന്നി​വ പെ​രി​ന്ത​ൽ​മ​ണ്ണ പെ​രു​മ പീ​പ്പി​ൾ​സ് പ്രോ​ഗ്ര​സ് സ്റ്റോ​റി എ​ന്ന പ​രി​പാ​ടി​യി​ൽ അ​വ​ത​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു എം​എ​ൽ​എ. ശി​ഫ ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ലാ​ണ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്. പ​ദ്ധ​തി​ക​ളു​ടെ ക​ണ​ക്കു​ക​ളും വീ​ഡി​യോ​ക​ളും പ്ര​ദ​ർ​ശി​പ്പി​ച്ചു.

മ​ണ്ഡ​ല​ത്തി​ൽ അ​ഞ്ച് വ​ർ​ഷ​ത്തി​നി​ട​യി​ൽ 176 ചെ​റു​തും വ​ലു​തു​മാ​യ റോ​ഡു​ക​ൾ ന​വീ​ക​രി​ക്കാ​ൻ 59 കോ​ടി വി​നി​യോ​ഗി​ച്ചു. 98 മി​നി മാ​സ്റ്റ് ലൈ​റ്റു​ക​ളും സ​ജ്ജ​മാ​ക്കി. കാ​ര്യ​വ​ട്ടം, പെ​രി​ന്ത​ൽ​മ​ണ്ണ വി​ല്ലേ​ജ് ഒ​ഫീ​സു​ക​ൾ​ക്ക് കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​ന് ഒ​ന്ന​ര​ക്കോ​ടി വ​ക​യി​രു​ത്തി. മേ​ലാ​റ്റൂ​ർ എ​ഇ​ഒ ഓ​ഫീ​സ് നി​ർ​മാ​ണ​ത്തി​ന് 60 ല​ക്ഷ​വും ആ​ലി​പ്പ​റ​ന്പ് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് കെ​ട്ടി​ട​ത്തി​ന് ഒ​രു കോ​ടി​യും പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ വി​ക​സ​ന​ത്തി​ന് ഒ​രു കോ​ടി രൂ​പ​യും ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഡ​യാ​ലി​സി​സ് മെ​ഷീ​നു​ക​ൾ വാ​ങ്ങു​ന്ന​തി​ന് എ​ട്ടു ല​ക്ഷ​വും അ​നു​വ​ദി​ച്ച​താ​യി എം​എ​ൽ​എ അ​റി​യി​ച്ചു.

പി​ടി​എം കോ​ള​ജി​ൽ വി​വി​ധ പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി 53 ല​ക്ഷ​വും മേ​ലാ​റ്റൂ​ർ, ചെ​റു​ക​ര മി​നി സ്റ്റേ​ഡി​യം ന​വീ​ക​ര​ണ​ത്തി​ന് 75 ല​ക്ഷ​വും കൊ​ടി​കു​ത്തി​മ​ല റോ​ഡ് നി​ർ​മാ​ണ​ത്തി​ന് 50 ല​ക്ഷ​വും അ​നു​വ​ദി​ച്ചു. മ​ണ്ഡ​ല​ത്തി​ലെ നാ​ല് സ്കൂ​ളു​ക​ൾ​ക്ക് ബ​സ് അ​നു​വ​ദി​ച്ചെ​ന്നും എം​എ​ൽ​എ ചൂ​ണ്ടി​ക്കാ​ട്ടി.

വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് ശ്ര​ദ്ധേ​യ​മാ​യ "ക്രി​യ’ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നാ​യ​തും ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ക്രി​യ സി​വി​ൽ സ​ർ​വീ​സ് അ​ക്കാ​ഡ​മി ആ​രം​ഭി​ച്ച​തും യു​വാ​ക്ക​ളു​ടെ സം​രം​ഭ​ക സ്വ​പ്ന​ങ്ങ​ൾ​ക്ക് സ്കെ​യി​ല​പ്പ് കോ​ണ്‍​ക്ലേ​വു​ക​ൾ സം​ഘ​ടി​പ്പി​ച്ച​തും ശ്ര​ദ്ധേ​യ​മാ​ണെ​ന്നും ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ പ​റ​ഞ്ഞു.

വി​വി​ധ മേ​ഖ​ല​ക​ളി​ലെ ഗു​ണ​ഭോ​ക്താ​ക്ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും രാ​ഷ‌്ട്രീ​യ നേ​താ​ക്ക​ളും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ന​ജ്മ ത​ബ്ഷീ​റ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ആ​യി​ശ മേ​ക്കോ​ട്ടി​ൽ, ക​ള​പ്പാ​ട​ൻ ഹു​സ​യി​ൻ, പി.​എ​സ്. സു​ധ, ഷ​ഹീ​ന, എ.​കെ. നാ​സ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Kerala

വി​ക​സ​നം വ​ര​ണ​മെ​ങ്കി​ൽ ബി​ജെ​പി വ​ര​ണം; കേ​ര​ള​ത്തി​ൽ മാ​റ്റ​മു​ണ്ടാ​കും: സു​രേ​ഷ് ഗോ​പി

തൃ​ശൂ​ർ: കേ​ര​ള​ത്തി​ൽ വി​ക​സ​നം വ​ര​ണ​മെ​ങ്കി​ൽ ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്ത​ണ​മെ​ന്ന് കേ​ന്ദ്ര മ​ന്ത്രി സു​രേ​ഷ് ഗോ​പി. വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ന​ങ്ങ​ൾ മാ​റ്റം കൊ​ണ്ടു​വ​രും. തി​രു​വ​ന​ന്ത​പു​രം തി​ല​കം അ​ണി​യു​മെ​ന്നാ​ണ് താ​ൻ പ​റ​ഞ്ഞ​ത്.

അ​ത് അ​ങ്ങ​നെ ത​ന്നെ സം​ഭ​വി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തൃ​ശൂ​രി​നോ​ട് വേ​ർ​തി​രി​വ് കാ​ണി​ച്ചാ​ൽ അ​ത് മാ​റ്റാ​ൻ അ​റി​യാം. തൃ​ശൂ​രി​ൽ സെ​ൻ​ട്ര​ൽ ഫോ​റ​ൻ​സി​ക് സ​യ​ൻ​സ് ലാ​ബി​ന് വേ​ണ്ടി സ്ഥ​ലം അ​നു​വ​ദി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ക​ഴി​ഞ്ഞി​ല്ല.

തൃ​ശൂ​രി​നോ​ട് മാ​ത്രം എ​ന്താ​ണ് ഇ​ങ്ങ​നെ ചെ​യ്യു​ന്ന​തെ​ന്നും സു​രേ​ഷ് ഗോ​പി ചോ​ദി​ച്ചു. ഡ​ബി​ൾ എ​ൻ​ജി​ൻ സ​ർ​ക്കാ​രി​ന്‍റെ ഗു​ണം ഏ​തൊ​ക്കെ സം​സ്ഥാ​ന​ങ്ങ​ളി​ൽ കി​ട്ടി​യെ​ന്നു നോ​ക്ക​ണം. വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ത് ജ​ന​ങ്ങ​ൾ മ​ന​സി​ലാ​ക്ക​ണം.

പാ​ല​ക്കാ​ട്ടേ​യോ ശ​ബ​രി​മ​ല​യോ വി​ഷ​യ​ങ്ങ​ൾ പ​റ​യി​ല്ല. അ​ത് ജ​ന​ങ്ങ​ൾ​ക്ക​റി​യാ​മെ​ന്നും കേ​ന്ദ്ര മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up